പാലക്കാട് സ്‌ഫോടക വസ്തു ഭക്ഷിച്ച് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറംകാരെ അധിക്ഷേപിച്ച ബി.ജെ.പി നേതാവ് മനേക ഗാന്ധിക്ക് എതിരെ കേരള സൈബര്‍ വാരിയേഴ്‌സ്. മൃഗ സംരക്ഷണത്തിനായി മനേക ഗാന്ധിക്ക് കീഴില്‍ നടത്തുന്ന പീപ്പിള്‍ ഫോര്‍ എനിമല്‍ ഇന്ത്യ എന്ന വെബ്‌സൈറ്റാണ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തത്. അക്കൗണ്ട് ഹാക്ക് ചെയ്ത കേരള സൈബര്‍ വാരിയേഴ്‌സ്, ആനക്കെതിരായ അതിക്രമം യഥാര്‍ത്ഥത്തില്‍ നടന്ന പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ എന്ന സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്.